‘ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ..’മണിച്ചേട്ടന്റെ പാട്ടുപാടുമ്പോൾ ഈ നിഷ്കളങ്ക മുഖത്ത് വിരിയുന്ന സന്തോഷം ഒന്ന് കാണേണ്ടത് തന്നെ..
March 6, 2020
മലയാള സിനിമയ്ക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടമാണ് കലാഭവൻ മണിയുടെ മരണം. നാടൻപാട്ടിന്റെ ചേലോടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന മണി അകാലത്തിൽ പൊലിഞ്ഞപ്പോൾ മലയാളികൾ ഒന്നടങ്കം ആ ദുഃഖം പങ്കിട്ടു. ഇന്ന് കലാഭവൻ മണി വിട പറഞ്ഞിട്ട് നാല് വർഷം കഴിഞ്ഞിരിക്കുകയാണ്. ഈ ദിനത്തിൽ അദ്ദേഹത്തിന്റെ നാടൻപാട്ട് പാടുന്ന ഒരു നിഷ്കളങ്ക മുഖമാണ് താരം.
വൈകല്യം ബാധിച്ച ഇദ്ദേഹം വളരെ സന്തോഷത്തോടെ കൈകൊട്ടി കലാഭവൻ മണിയുടെ ഹിറ്റ് ഗാനമായ ‘ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാൻ..’ ആസ്വദിച്ച് പാടുകയാണ്. ഇന്നും മലയാളികളുടെ മനസിൽ മണി ജീവിക്കുന്നതിന്റെ തെളിവാണ് ഈ സന്തോഷം പകരുന്ന നിമിഷം.
ഒട്ടേറെ കഷ്ടപ്പാടുകളിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ കലാഭവൻ മണിയുടെ നാടൻപാട്ടുകൾ ഇന്നും സ്റ്റേജ് പരിപാടികളിലും ഉത്സവപ്പറമ്പുകളിലും സജീവമാണ്.