‘വീട്ടിലിരിപ്പ്’ ഒരു ചെറിയ കാര്യം അല്ല’, ഓർമ്മപ്പെടുത്തലുമായി ഡോക്ടറുടെ കുറിപ്പ്
മനുഷ്യൻ കടന്നുപോകുന്നത് ഏറെ പ്രതിസന്ധിഘട്ടങ്ങളിലുടെയാണ്. കൊറോണ വൈറസ് വ്യാപകമാകുന്നതോടെ എല്ലാവരോടും വീട്ടിൽത്തന്നെ കഴിയാനാണ് അധികൃതരും ആവശ്യപ്പെടുന്നത്. എന്നാൽ പലരും ഇത് അത്ര ഗൗരവകരമായി എടുക്കുന്നില്ല. അതേസമയം ഈ സാഹചര്യത്തിൽ വീട്ടിലിരുപ്പ് അത്ര ചെറിയ കാര്യമല്ലെന്ന് ഓർമപ്പെടുത്തുകയാണ് ഡോകട്ർ അജയ് വിഷ്ണു.
ഡോക്ടറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
“വീട്ടിലിരിക്കെടാ”.. !
ഈ ഡയലോഗിന് മനുഷ്യന്റെ സാമൂഹ്യ ജീവിതത്തോളം പഴക്കമുണ്ട് 😊..
Covid 19 പോലെ മനുഷ്യ രാശിയെ പിടിച്ചുലച്ച ഒരുപാട് epidemics/pandemics ഇതുവരെ ഉണ്ടായിട്ടുണ്ട്..
പ്ലേഗ്..കുഷ്ഠം..ഇൻഫ്ലുവെൻസ(പക്ഷിപ്പനി, പന്നിപ്പനി..), SARS, MERS അങ്ങനെ ഒരുപാട് അസുഖങ്ങൾ..
ഇവയിൽ droplet infection / തുള്ളി അണുബാധ -മൂലം പടരുന്ന അസുഖങ്ങൾക്കെതിരെ പോരാടാൻ scientifically proved ആയ ഫലപ്രദമായ epidemiological tool ആണ് “social distancing” അഥവാ ‘സാമൂഹികമായ അകലം പാലിക്കൽ’.
1). 15 ആം നൂറ്റാണ്ടിൽ ഇന്ത്യയിലും യൂറോപ്പിലും കുഷ്ഠം/leprosy പടർന്നു പിടിച്ചപ്പോൾ അത് എന്താണെന്ന് ആർക്കും അറിയില്ലായിരുന്നു.. ഒരേ ഒരു വഴി രോഗം വന്നവരെ മാറ്റി പാർപ്പിക്കൽ ആയിരുന്നു.. അങ്ങനെ ഉണ്ടായതാണ് ലെപ്പർ കോളനിസ്/ leper colonies. വലിയൊരു പ്രദേശം മുഴുവൻ അന്നവർ രോഗികൾക്കായി മാറ്റി വച്ചു.
2)1918 ല് ഫ്ലൂ.. ലോകം മുഴുവൻ വ്യാപിച്ചപ്പോൾ..
അമേരിക്കയിലെ ഫിലാഡൽഫിയയിലും സെന്റ് ലൂയിസ്സിലും home isolation നടപ്പാക്കി. എന്നാൽ ഫിലാഡൽഫിയയിൽ 5 ദിവസം കഴിഞ്ഞാണ് isolation പ്രാബല്യത്തിൽ വന്നത്.. ഫലമോ.. സെന്റ് ലൂയിസ്സിനേക്കാളും 5 മടങ്ങു കൂടുതൽ രോഗ വ്യാപനം അവിടെ നടന്നു!!
ഇതേ flu epidemic ല് കൊളറാഡോ ലെ ഗിന്നിസൺ എന്ന സ്ഥലത്തെ ജനത ഒരു പടി മുന്നിൽ ചിന്തിച്ചു.. രോഗം റിപ്പോർട്ട് ചെയ്യുന്നതിനും മുൻപ് അവർ isolation പ്രഖ്യാപിച്ചു! മറ്റ് സ്ഥലങ്ങളിൽ നിന്നും ഗിന്നിസൺ വഴി പോകുന്ന ട്രെയിനിൽ നിന്ന് വരെ ഒരാൾ ഒരു സ്റ്റെപ് പുറത്തു വച്ചാൽ 5 ദിവസം ജയിലിൽ ഇടും! എന്നവർ മുന്നറിയിപ്പ് നൽകി. അവിടെ ആരും തന്നെ influenza കാരണം മരിച്ചില്ല.
3)1995 ലെ എബോള.. !
കോംഗോയിലെ കിറ്റ് വിറ്റ് എന്ന ടൗൺ മുഴുവൻ പട്ടാളക്കാർ വളഞ്ഞു! Ebola രോഗികളെ അതിനകത്തു വച്ചു പരിശോധിക്കാനും മൃതദേഹങ്ങൾ അടക്കം ചെയ്യാനും WHO, local medical team ഇവർ അശ്രാന്തം പരിശ്രമിച്ചു. അവസാനം എബോള അവരുടെ നിശ്ചയദാർട്യത്തിനു മുന്നിൽ കീഴടങ്ങി.
4) 2003ലെ SARS (ഒരു കൊറോണ വൈറസ്!)
സിങ്കപ്പൂരിൽ 8000പേരെ quarantine ചെയ്തു!
അതിൽ 58 പേർക്ക് രോഗം വന്നു.. എന്നാൽ രോഗം അവർക്ക് മാത്രമേ വന്നുള്ളൂ.. ഇപ്പൊ tv ലും പേപ്പർ ലും കാണുന്ന 3 ആം ഘട്ടത്തിലേക്ക് രോഗം വ്യാപിക്കാതെ isolate ചെയ്തവരിൽ മാത്രം കോറോണയെ ഒതുക്കാൻ അവർക്ക് കഴിഞ്ഞു ❤..!
5) 1957-58ലെ ഏഷ്യൻ ഫ്ലൂ, 2004-08 അമേരിക്കലെ influenza, 2000ല് ഇസ്രായേൽ ല് ഉണ്ടായ ഫ്ലൂ, 2009 ല് ബ്രിട്ടനിൽ ഉണ്ടായ swine flu..തുടങ്ങിയ രോഗങ്ങളുടെ വ്യാപനത്തിൽ സ്കൂൾ അവധിക്കാലത്തു ഗണ്യമായ കുറവ് കണ്ടു!!ഈ പഠനങ്ങളുടെ വെളിച്ചത്തിലാണ് നമ്മുടെ സ്കൂളുകൾ അടച്ചിട്ടത്.
‘വീട്ടിലിരിപ്പ്’ ഒരു ചെറിയ കാര്യം അല്ലെന്നു തോന്നുന്നില്ലേ…
ഈ വീട്ടിലിരിപ്പ് നമുക്ക് തുടരേണ്ടി വരും… കാരണം ഒരു ദിവസം കൊണ്ട് ഒഴിവാക്കാവുന്ന ഒന്നല്ല corona virus.. അതിനു കുറച്ചധികം നാളത്തെ നിതാന്ത ജാഗ്രത ആവശ്യമാണ്..
പ്രധാന മന്ത്രിയും മുഖ്യമന്ത്രിയും പറയുന്നത് epidemiological expert team ന്റെ നിർദേശപ്രകാരം തന്നെ ആണ്..
അത് അക്ഷരം പ്രതി പാലിക്കുക എന്നത് നമ്മുടെ പൗരബോധം കൊണ്ട് നമ്മൾ മനസ്സിലാക്കേണ്ട ഒന്നും ആണ്..
ഇനി വരുന്ന ദിനങ്ങളിൽ ശ്രദ്ധ കൊടുക്കാൻ ഈ ജനത കർഫ്യൂ കൊണ്ട് നമുക്ക് സാധിക്കട്ടെ..