കൊറോണയെ തുരത്താം ഒറ്റക്കെട്ടായ്; ഇന്റർനെറ്റ് വേഗത കൂട്ടി ടെലികോം കമ്പനികളും
കൊറോണ ഭീതിയിയാണ് ലോകം മുഴുവൻ. രാജ്യവ്യാപകമായ കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ ഇന്നലെ ഒരാൾ മരിച്ചിരുന്നു. എന്നാൽ കേരളത്തിലെ സ്ഥിതി നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഇതുവരെ 14 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ ഇരിക്കുന്ന പത്തുപേരിൽ രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞു. ഇനിയും കൂടുതൽ ഫലങ്ങൾ പുറത്തുവരുമ്പോൾ കേസുകൾ നെഗറ്റീവ് ആകുമെന്ന പ്രതീക്ഷയിലാണ് കേരളക്കര. അതേസമയം രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം കേരളത്തിൽ കൊറോണയെ നേരിടാൻ ഒറ്റക്കെയായി പ്രവർത്തിക്കുകയാണ് എല്ലാവരും. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഇന്റർനെറ്റ് ഉപഭോഗം വർധിക്കും, ഇത് പരിഹരിക്കാൻ ഇന്റർനെറ്റ് വേഗത 40 % കൂട്ടി ടെലികോം കമ്പനികൾ നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറുകളുമായി ചർച്ച ചെയ്തതിനുശേഷമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഈ തീരുമാനം അറിയിച്ചത്.