കൊവിഡ് 19- ഐപിഎല്‍ മത്സരങ്ങള്‍ നീട്ടി

March 13, 2020


കോറോണ വൈറസ് നൂറിലധികം രാജ്യങ്ങളില്‍ വ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരക്രമത്തിലും മാറ്റം. മത്സരം രണ്ട് ആഴ്ചത്തേയ്ക്ക് നീട്ടി. മാര്‍ച്ച് 29 ന് ആരംഭിക്കാനിരുന്ന മത്സരം ഏപ്രില്‍ 15 വരെയാണ് നീട്ടിയിരിക്കുന്നത്. ബിസിസിഐ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.

അതേസമയം ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സര ഇനവും നടത്തരുതെന്നും. അഥവാ, മത്സരങ്ങള്‍ നടത്തുകയാണെങ്കില്‍ അവ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാഴ്ചത്തേയ്ക്ക് ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് 19-ന്റെ സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ വീസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിദേശ കളിക്കാര്‍ ആദ്യത്തെ രണ്ടാഴ്ച ഐപിഎല്ലില്‍ കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.