കൊച്ചിയിൽ കൊറോണ; മൂന്ന് വയസുകാരിക്ക് സ്ഥിരീകരിച്ചു

March 9, 2020

കൊച്ചിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസുകാരിയിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. നെടുമ്പാശ്ശേരിയിൽ എത്തിയ ദുബായ്- കൊച്ചി (ഇ കെ 530) എന്ന വിമാനത്തിൽ യാത്ര ചെയ്ത കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വിമാനത്തിൽ യാത്ര ചെയ്തവർ ജാഗ്രത പുലർത്തണമെന്നും ഇവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം പത്തനംതിട്ടയിൽ കൊറോണ ബാധിച്ച അഞ്ച് പേർക്ക് പുറമെ 13 പേരിൽ കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. പത്തനംതിട്ടയിലും കൊല്ലത്തും അഞ്ച് പേർക്ക് വീതവും കോട്ടയത്ത് മൂന്ന് പേരിലുമാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. അതേസമയം ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി അടുത്ത് ഇടപഴകിയ തൃശൂർ ജില്ലയിലെ 11 പേരും നിരീക്ഷണത്തിലാണ്.

കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്റർ സംസ്ഥാനത്ത് സജ്ജമായി. 0471 2309250, 0471 2309251, 0471 2309252 എന്നിങ്ങനെയാണ് കോൾ സെന്റർ നമ്പരുകൾ. കോവി‍ഡ് 19 കൺട്രോൾ റൂം നമ്പർ: 0481 2581900. ദിശ ഹെൽപ്‌ലൈൻ നമ്പർ : 1056.

അതേസമയം ഭീതി പരത്തരുതെന്നും ജാഗ്രതയാണ് ആവശ്യമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.