അറിയാം സപ്ലൈക്കോയുടെ സൗജന്യകിറ്റില്‍ എന്തെല്ലാമാണ് ഉള്ളതെന്ന്
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് സപ്ലൈക്കോയുടെ സൗജന്യ കിറ്റ് ലഭ്യമാകും. രണ്ട് ദിവസത്തിനകം കിറ്റ് വിതരണം ചെയ്തുതുടങ്ങുമെന്ന പ്രഖ്യാപനം സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് നല്‍കുന്നത്. കിറ്റിനുള്ളില്‍ വെളിച്ചെണ്ണയും പഞ്ചസാരയും ഉള്‍പ്പെടെ പത്ത് ഇനങ്ങളായിരിക്കും ഉണ്ടാവുക. സപ്ലൈക്കോയുടെ സൗജന്യ കിറ്റില്‍ ഉള്‍പ്പെടുന്ന സാധനങ്ങള്‍ ഇവയാണ്-
പഞ്ചസാര
പയര്‍
കടല
തുമര പരിപ്പ്
ഉഴുന്ന്
വെളിച്ചണ്ണ
തേയില
ആട്ട
രസം പൗഡര്‍
സാമ്പാര്‍ പൗഡര്‍
മല്ലിപ്പൊടി
മുളകുപൊടി
കടുക്
ഉപ്പ്
വാഷിങ് സോപ്പ്
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വോളണ്ടിയര്‍മാര്‍ വഴിയാകും സൗജന്യ കിറ്റ് ആവശ്യക്കാര്‍ക്ക് നല്‍കുക.
അതേസമയം മാര്‍ച്ച് 27 മുതല്‍ കൊച്ചിയില്‍ ആവശ്യസാധനങ്ങള്‍ ഓണ്‍ലൈനായി വിതരണം ആരംഭിക്കും. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുമായി ചേര്‍ന്നാണ് സപ്ലൈക്കോ ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനായി സാധനങ്ങള്‍ എത്തിച്ചു നല്‍കുക. സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റര്‍ ചുറ്റളവിലാണ് ആദ്യ ഘട്ടത്തില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുക. ഇ- പേയ്‌മെന്റ്‌റ് വഴിയായിരിക്കും ഇടപാടുകള്‍. പ്രാരംഭ ഘട്ടത്തിന് ശേഷം സംസ്ഥാനത്ത് 17 ഇടങ്ങളില്‍ ഇത്തരത്തിലുള്ള സോവനം ലഭ്യമാക്കാനാണ് തീരുമാനം.