ഏറ്റുചൊല്ലാതിരിക്കാനാവില്ല ഈ കുഞ്ഞുമോളുടെ പ്രതിജ്ഞ; ക്യൂട്ട് വീഡിയോ

March 7, 2020

കുട്ടികുറുമ്പുകളുടെ കുസൃതിനിറഞ്ഞ ഓരോ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കുഞ്ഞുമക്കളുടെ പാട്ടുകൾക്കും ഡാൻസിനും പുറമെ അവരുടെ നിഷ്കളങ്കത നിറഞ്ഞ ഓരോ വീഡിയോകളും സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ഒരു കുഞ്ഞുമോളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

സ്കൂളിൽ ടീച്ചറിനൊപ്പം നിന്ന് പ്രതിജ്ഞ ചെയ്യുകയാണ് ഒരു കുഞ്ഞുമോൾ. ടീച്ചർ പിടിച്ചുകൊടുത്ത മൈക്കിലൂടെ ഈ കുഞ്ഞുമിടുക്കി പ്രതിജ്ഞ ചൊല്ലുന്നതും അതുകേട്ട് ഏറ്റുചൊല്ലുന്ന ടീച്ചറെയും മറ്റ് കുട്ടികളെയുമാണ് വീഡിയോയിൽ കാണുന്നത്.

എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു ഈ കുഞ്ഞുമിടുക്കിയുടെ പ്രതിജ്ഞ. നിരവധിപ്പേരാണ് ഈ മോളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.