കാസർകോട് ജില്ലയിൽ ലോക്ക് ഡൗൺ, മറ്റ് ജില്ലകൾ ഭാഗീകമായി അടച്ചിടും; അറിയാം ലോക്ക് ഡൗണിനെ…

March 23, 2020

കൊറോണ ഭീതിയെത്തുടർന്ന് രാജ്യത്താകെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഇന്ത്യയിൽ ഇതുവരെ 400 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ 67 പേർക്കും രോഗബാധ കണ്ടെത്തി. ഇതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതവും നിർത്തലാക്കി. അതോടൊപ്പം രോഗബാധ സ്ഥിരീകരിച്ച ജില്ലകളിൽ ലോക്ക് ഡൗൺ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള തീരുമാനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേർന്ന അവലോകന യോഗത്തില്‍ എടുത്തു. കാസർകോട് ജില്ലയിൽ പൂർണമായും രോഗം സ്ഥിരീകരിച്ച മറ്റ് ജില്ലകളിൽ ഭാഗീകമായും ലോക്ക് ഡൗൺ ചെയ്യാനാണ് തീരുമാനം.

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കാസർകോട് ജില്ല പൂർണമായും മറ്റ് ജില്ലകൾ ഭാഗീകമായും അടച്ചിടാനാണ് തീരുമാനം

എന്താണ് ലോക്ക് ഡൗൺ

* സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല.

* വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

* പൊതുഗതാഗത സംവിധാനങ്ങളിൽ നിയന്ത്രണം

*ലോക്ക് ഡൗൺ ചെയ്ത ജില്ലകളിൽ നിന്ന് പുറത്തേക്കും അകത്തേക്കും യാത്രാ നിയന്ത്രണം.

* അവശ്യ സർവീസുകൾ, ആരോഗ്യ മേഖല, മാധ്യമങ്ങൾ, ഭക്ഷ്യവിതരണം എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കും.