‘ബിലാൽ’ ലുക്കിനുള്ള തയ്യാറെടുപ്പിൽ മമ്മൂട്ടി
മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ‘ബിലാൽ’. മമ്മൂട്ടിയുടെ ഡയലോഗുകൾ കൊണ്ടും ചിത്രത്തിന്റെ മേക്കിങ് കൊണ്ടും ശ്രദ്ധേയമായ ചിത്രം രണ്ടാം വരവിലും ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്. 2020 ൽ ബിലാൽ എത്തുമെന്ന സൂചനയും അണിയറ പ്രവർത്തകർ നൽകുന്നുണ്ട്. ഇപ്പോൾ മമ്മൂട്ടിയുടെ പുതിയ ലുക്ക് ബിലാലിനായുള്ള തയ്യാറെടുപ്പ് ആണെന്നാണ് ആരാധകർ പറയുന്നത്.
താടി നീട്ടുകയാണ് ഇപ്പോൾ മമ്മൂട്ടി. എന്നാൽ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിനായാണ് ഈ ലുക്ക് എന്നും ഒരു വിഭാഗം പറയുന്നുമുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് പ്രഖ്യാപനം ഉണ്ടായത് മുതല്‍ സ്റ്റൈലിഷ് ആയ ബിലാലിന് വേണ്ടിയുളള കാത്തിരിപ്പിലാണ് മലയാളികള്‍. ചിത്രത്തിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന്റെ മാസ് വരവിനായുളള ശക്തമായ കാത്തിരിപ്പിലാണ് കൂടുതൽ പേരും.
Read More:രണ്ടു കാരണങ്ങളാൽ ഞാൻ രാജ്യം വിടുകയാണ്; കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്
രണ്ട് വര്‍ഷം മുന്‍പായിരുന്നു ബിലാല്‍ വീണ്ടുമെത്തുന്നുവെന്ന വാര്‍ത്ത അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. സമീര്‍ താഹിര്‍ ആയിരുന്നു ആദ്യ ഭാഗത്തിന്റെ ക്യാമറ. ആദ്യഭാഗത്തില്‍ സംഭാഷണ രചയിതാവായിരുന്ന ഉണ്ണി ആര് ആണ് ‘ബിലാലി’ലും തിരക്കഥ ഒരുക്കുന്നത്.