എന്തൊരു മൊഞ്ചാണ്; ഈ അറബിപെണ്‍കുട്ടിയുടെ മലയാളം പാട്ടും വര്‍ത്തമാനവും: വീഡിയോ
1982 ല്‍ കുവൈറ്റില്‍ നിന്നും കേരളത്തിലെത്തിയ അബ്ദുള്ള മുഹമ്മദ് അല്‍ഖബന്ധി എന്ന പുയ്യാപ്ല കോഴിക്കോട്ടുകാരി ആയിഷബി ഉമ്മര്‍കോയയ്ക്ക് മാരനായിമാറി. എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളുമായി എണ്ണപ്പനകളുടെ നാട്ടിലേയ്ക്ക് നിക്കാഹിന് ശേഷം ഇരുവരും ചേക്കേറി.
1984 ജനുവരിയിലാണ് ഈ ദമ്പതികള്‍ക്ക് മറിയം അബ്ദുള്ള അല്‍ഖബന്ധി എന്ന പെണ്‍കുട്ടി ജനിക്കുന്നത്. പൂര്‍ണ്ണമായും കുവൈറ്റിലായിരുന്നു മറിയത്തിന്റെ വിദ്യാഭ്യാസം. കുവൈറ്റ് ടിവിയില്‍ കാലാവസ്ഥ വാര്‍ത്താ അവതരകയാണ് മറിയം. കൂടാതെ കുവൈറ്റ് ഗവണ്മെന്റ് സ്കൂളിലെ സയന്‍സ് അധ്യാപികയും.
ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും ഉമ്മ പകര്‍ന്നുകൊടുത്ത മലയാളത്തെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന മറിയത്തിന് ഏറെ ഇഷ്ടം കലാഭവന്‍ മണിയുടെ നാടന്‍പാട്ടുകള്‍ പാടാനാണ്. ഫ്ളവേഴ്സ് കോമഡി ഉത്സവ വേദിയിലെത്തിയ മറിയം പ്രേക്ഷകരെ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചതും. മറയത്തിന്റെ മലയാളത്തിലുള്ള സംസാരം കേള്‍ക്കാനും ഏറെ രസകരമാണ്. ചിരി ഉത്സവ വേദിയില്‍ പാട്ടു പാടിയതിനു പുറമെ കാലാവസ്ഥ റിപ്പോര്‍ട്ടും വളരെ മനോഹരമായി മറിയം അവതരിപ്പിച്ചു.