മൊബൈൽ ഡേറ്റ ഉപയോഗവും കരുതലോടെ; നിയന്ത്രണങ്ങളുമായി ടെലികോം കമ്പനികൾ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിലാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാൽ കൂടുതൽ ആളുകളും ആശ്രയിക്കുന്നത് ഇന്റെനെറ്റിനെയാണ്. എന്നാൽ മൊബൈൽ ഡേറ്റ അനാവശ്യമായി ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ് ടെലികോം സേവന കമ്പനികൾ.
കൊറോണ വൈറസ് സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി നിരവധി കമ്പനികളാണ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് പുറമെ ഓൺലൈൻ വിദ്യാഭ്യാസം, ആരോഗ്യരക്ഷ, പണമിടപാട് തുടങ്ങിയവയ്ക്കും ഇന്റർനെറ്റ് അനിവാര്യമാണ്. ഇത്തരക്കാർക്ക് ഇന്റർനെറ്റ് സേവനം തടസപ്പെടാതിരിക്കാനാണ് ടെലികോം കമ്പനികളുടെ സംഘടനയായ സിഒഎഐ പുതിയ തീരുമാനം ഉൾക്കൊണ്ടത്.
ലോക്ക് ഡൗൺ കഴിയുന്നതുവരെ ഹൈ ഡെഫിനിഷൻ, അൾട്രാ ഹൈ ഡെഫിനിഷൻ വീഡിയോകൾ നൽകില്ലെന്ന് വീഡിയോ സ്ട്രീമിങ് കമ്പനികൾ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കൊണ്ട് ഏതാണ്ട് 30 % വർധനയാണ് ഇന്റർനെറ്റ് ഉപയോഗത്തിൽ ഉണ്ടായത്. അതിനാൽ അത്യാവശ്യമല്ലാത്ത ഉപയോഗങ്ങൾ അതിരാവിലെയോ രാത്രി വൈകിയോ ആക്കിമാറ്റുന്നത് ജോലിചെയ്യുന്നവർക്കും അത്യാവശ്യക്കാർക്കും ഉപകാരമാകും.
ഇന്റർനെറ്റ് വേഗവുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിക്കാനായി കേരള ഐടി മിഷനു കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
ഫോൺ:155300, 0471-155300/2335523, 0471 2335523