ലോക്ക് ഡൗൺ നീട്ടില്ല; അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതം- കേന്ദ്രം
കൊവിഡ്-19 സമൂഹവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ നീട്ടില്ലെന്ന് കേന്ദ്രസർക്കാർ. ഇത്തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ട്വീറ്റ് ചെയ്തു.
മാർച്ച് 24 മുതൽ 21 ദിവസത്തേക്കാണ് പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. 1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 27 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണം കുതിക്കുകയാണ്. ഇന്ന് മാത്രം 23 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
I’m surprised to see such reports, there is no such plan of extending the lockdown: Cabinet Secretary Rajiv Gauba on reports of extending #CoronavirusLockdown (file pic) pic.twitter.com/xYuoZkgM5e
— ANI (@ANI) March 30, 2020