കൊവിഡ്-19; നാട്ടിൽ തിരികെ എത്തിയ ദക്ഷിണാഫ്രിക്കൻ താരങ്ങളോട് സ്വയം ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശം
കൊവിഡ്-19 ഭീതിയെ തുടർന്ന് ഇന്ത്യൻ പര്യടനം ഒഴിവാക്കി ദക്ഷിണാഫ്രിക്കയിൽ തിരികെ എത്തിയ താരങ്ങൾക്ക് ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശം. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഐസോലേഷനിൽ കഴിയാൻ നിർദ്ദേശം നൽകുന്നത്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഷുഐബ് മൻജ്റയാണ് ഇതുസംബന്ധിച്ച് നിർദേശങ്ങൾ നൽകിയത്.
പതിനാല് ദിവസമാണ് ഐസൊലേഷനിൽ കഴിയാൻ താരങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കൊൽക്കത്തയിൽ എത്തിയ ടീം ചൊവ്വാഴ്ചയാണ് ദുബായ് വഴി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചത്. ഐസൊലേഷനിൽ കഴിയുന്നവർക്ക് എന്തെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
കൊൽക്കത്തയിൽ എത്തിയ ടീമിന് കേന്ദ്രസർക്കാർ നൽകിയ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് ബിസിസിഐ മത്സരം നിർത്തിവെച്ചത്. ഇതേത്തുടർന്നാണ് ടീം നാട്ടിലേക്ക് തിരിച്ചത്.