കാവലായി ഭർത്താക്കൻമാരും കരുതലായ് ഭാര്യമാരും; ‘ആധിയുടെ കാലത്ത് ഒരു ചെറിയ വ്യത്യസ്തത’; ശ്രദ്ധനേടി ഊർമിളയുടെ കുറിപ്പ്
രാജ്യം മുഴുവൻ കൊവിഡ് ഭീതിയിലാണ്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യപ്രവർത്തകരും പൊലീസുകാരും നിരവധി വെല്ലുവിളികളിലൂടെയാണ് ദിവസവും കടന്നുപോകുന്നത്. ഇപ്പോഴിതാ കാവലായി നിൽക്കുന്ന ഭർത്താക്കന്മാരും കരുതലായി നിൽക്കുന്ന ഭാര്യമാരുമാണ് സമൂഹമാധ്യമങ്ങളിൽ ഇടംനേടുന്നത്.
ഊർമിള ഉണ്ണി എന്ന നഴ്സാണ് തന്റെ സുഹൃത്തിനൊപ്പമുള്ള കൊറോണക്കാലത്തെ ഡ്യൂട്ടിയെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇരുവരും നഴ്സുമാരായി ജോലിക്ക് പ്രവേശിക്കുകയാണ്. ഇവരുടെ ഭർത്താക്കന്മാർ പൊലീസ് ഉദ്യോഗസ്ഥരാണ്.
ഊർമിളയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
#covid-19 ന്റെ ആധിയുടെ കാലത്ത് ഒരു ചെറിയ വ്യത്യസ്ത duty joining അപാരത..
2012 ജൂൺ 18 നാണു എന്റെയും ആര്യയുടെയും ഭർത്താക്കന്മാരായ ബിനുവും അഭിലാഷും പോലീസ് യൂണിഫോമണിയുന്നത്. അയൽക്കാരായ രണ്ടു പേരും ഒരുമിച്ച് psc പരീക്ഷ എഴുതി ഒരുമിച്ചു തൃശൂർ പോലീസ് അക്കാദമിയിൽ നിന്ന് passing out കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചു. വർഷങ്ങൾക്കിപ്പുറം 3 മാസത്തെ ഇടവേളയിൽ 2 നേഴ്സ്മാരെ വിവാഹം കഴിച്ചു. ആ ഞങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാഭ്യാസ കാലത്തെ പരിചയക്കാരായിരുന്നു. ഇന്ന് 26.03.2020 ഇൽ ഒരുമിച്ചു psc സ്റ്റാഫ് നേഴ്സ് എക്സാം എഴുതി തൊട്ടടുത്ത റാങ്കുകൾ നേടി ഒരേ ആശുപത്രിയിൽ ഭർത്താക്കന്മാരുടെ പാത പിന്തുടർന്ന് ഒരുമിച്ചു ഒരേ ദിവസം ഞങ്ങൾ ജോലിയിൽ പ്രവേശിക്കുകയാണ്…… പ്രാർത്ഥനകൾ ഉണ്ടാവണം.. 🙂🙂
NB: ഈ കൊറോണ കാലത്ത് ഞങ്ങൾ നഴ്സ്മാരും പോലീസ്കാരും ഉൾപ്പെടെ നിരവധിപേര്‍ കർമനിരതരാണു… നിങ്ങൾ വീട്ടിലിരുന്നു ഞങ്ങളോടും നാടിനോടും സഹകരിക്കണം… നമ്മൾ അതിജീവിക്കും.. #stay home.. #stay safe