സ്വന്തം വാഹനത്തിൽ പുറത്തിറങ്ങുന്നവർ ഇനി മുതൽ സത്യവാങ്മൂലം നൽകണം
March 24, 2020
കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ഇനി മുതൽ സ്വന്തം വാഹനത്തിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം സമർപ്പിക്കാനും ഉത്തരവുണ്ട്. ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയത് ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ്.
സത്യവാങ്മൂലം എഴുതിനൽകാനാണ് ഉത്തരവ്. ഇത് തെറ്റാണെങ്കിൽ അവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു. സ്വന്തം വാഹനത്തിൽ എങ്ങോട്ടാണ് പോകുന്നതെന്നും എന്തിനാണ് പോകുന്നതെന്നും എഴുതി നൽകണം. അതേസമയം ആശുപത്രി ആവശ്യങ്ങൾക്കായുള്ള യാത്രകൾ തടയില്ലെന്നും ഡിജിപി അറിയിച്ചു.
ആശുപത്രി സേവനങ്ങൾക്കും മരുന്ന് വാങ്ങാനും അവശ്യവസ്തുക്കൾ എത്തിച്ചുനൽകുന്നതിനും മാത്രമേ ടാക്‌സികൾ ഉപയോഗിക്കാനും അനുമതിയുള്ളു. മീഡിയ, സർക്കാർ ജീവനക്കാർ എന്നിവർക്ക് അവരുടെ ഐഡന്റിറ്റി കാർഡ് കാണിച്ചാൽ യാത്ര ചെയ്യാമെന്നും ഡിജിപി അറിയിച്ചു.