‘ആ രണ്ടുപേർ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ പരാജയമറിയില്ലായിരുന്നു’- മുൻ ഇന്ത്യൻ താരം
ഏകദിനത്തിലും ടെസ്റ്റ് പരമ്പരകളിലും മുൻനിരയിലുള്ള ഇന്ത്യയെ ന്യൂസീലൻഡ് പരാജയപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിച്ചിട്ടില്ല. പരാജയത്തിന്റെ പരിഹാസവും ഇന്ത്യൻ ടീമിനെ വലയ്ക്കുകയാണ്. ക്രിക്കറ്റ് പ്രേമികളെ അക്ഷരാർത്ഥത്തിൽ സങ്കടത്തിലാഴ്ത്തിയ ആ തോൽവി രണ്ട് ഇന്ത്യൻ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നു എന്ന് പറയുകയാണ് മറ്റൊരു ഇന്ത്യൻ താരം.
കമന്റേററും മുന്‍ താരവുമായ സഞ്ജയ് മഞ്ജരേക്കര്‍ ആണ് ട്വിറ്ററിലൂടെ രണ്ടു താരങ്ങളുടെ അഭാവം ചൂണ്ടിക്കാണിച്ചത് . പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ദീപക് ചഹറിനേയുമാണ് ടീമില്‍ വേണമെന്ന് മഞ്‌ജേക്കര്‍ ആഗ്രഹിക്കുന്നത്.
ഭുവനേശ്വർ കുമാറും ദീപക് ചഹറും പരിക്കിനെത്തുടർന്ന് വിട്ടു നിൽക്കുകയായിരുന്നു. ഭുവനേശ്വർ കുമാർ ശസ്ത്രക്രിയയ്ക്ക് വിധേയനായി ടീമിലേക്ക് മടങ്ങി വരൻ തയ്യാറെടുക്കുന്നതേയുള്ളു. അതിന്റെ ഭാഗമായി ദേശിയ ക്രിക്കറ്റ് അക്കാദമിയിലാണ് താരം. ദീപക് ചഹർ പുറത്തെ പരിക്ക് കാരണമാണ് പങ്കെടുക്കാത്തത്.
Read More:ഈ കുട്ടി ഗോൾകീപ്പറുടെ ഫുട്ബോൾ പ്രണയത്തിന് മുന്നിൽ വൈകല്യവും മുട്ട് മടക്കി- ഹൃദയംതൊട്ട വീഡിയോ
ന്യൂസീലൻഡിൽ ഇന്ത്യയുടെ പരാജയത്തിന് മുഖ്യ പങ്കുവഹിച്ചത് ബാറ്റിങ് നിരയുടെ മോശം പ്രകടനമായിരുന്നു .