വീല്‍ചെയറിലിരുന്ന് പ്രണവ് മിന്നുകെട്ടി ഷഹനയ്ക്ക്; സോഷ്യല്‍മീഡിയ നെഞ്ചിലേറ്റിയ വിവാഹവിശേഷങ്ങള്‍
സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം നിറഞ്ഞു നിന്നത് ഒരു വിവാഹത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളുമൊക്കെയാണ്. വീല്‍ചെയറിലിരുന്ന് പ്രണവ് ഷഹനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയപ്പോള്‍ സന്തോഷാശ്രുക്കളോടെ കേരളമൊന്നാകെ ആ വിവാഹം ഏറ്റെടുത്തു. ‘എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കില്ലെന്നു കരുതിയ കാര്യം ഇന്ന് ദൈവം എനിക്ക് സാധിച്ചുനല്കാന് പോകുന്നു’ വിവാഹത്തിന് മുന്‍പ് പ്രണവ് ഫേസ്ബുക്കില്‍ കുറിച്ചതാണ് ഈ വാക്കുകള്‍.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിധി പ്രണവിന്റെ ജീവിതത്തില്‍ വില്ലനായത്. ഒരു അപകടം അവന്റെ ശരീരത്തെ തളര്‍ത്തി. എന്നാല്‍ മനസ് തളര്‍ന്നില്ല. വീല്‍ചെയറിലാണ് പ്രണവിന്റെ ജീവിതയാത്ര. യാത്രകളെ ഇഷ്ടപ്പെടുന്ന അവന് നിറപുഞ്ചിരിയോടെ ഇഷ്ടപ്പെട്ട ഇടങ്ങളിലെല്ലാം പോയി. എല്ലാത്തിനും കൂടെ നില്ക്കാന് സുഹൃത്തുക്കളും. ഇരിങ്ങാലക്കുട സ്വദേശിയാണ് പ്രണവ്.
തിരുവനന്തപുരം സ്വദേശിനി ഷഹനയാണ് പ്രണവിന്റെ ജീവിതസഖിയായത്. ഇവരുടെ വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ പങ്കുവയ്ക്കുന്നുണ്ട്. ക്ഷേത്രനടയില്‍ വീല്‍ചെയറിലിരുന്നുകൊണ്ടാണ് പ്രണവ് ഷഹനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.