തിലകന്റെ മകനും നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

March 12, 2020

അന്തരിച്ച ചലച്ചിത്രതാരം തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു. കരള്‍ സംബന്ധിമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി എലിഞ്ഞിപ്ര കടുങ്ങാടായിരുന്നു ഷാജി തിലകന്‍ താമസിച്ചിരുന്നത്. 55 വയസ്സായിരുന്നു പ്രായം.

1998-ല്‍ തിയേറ്ററുകളിലെത്തിയ ‘സാഗരചരിത്രം’ എന്ന സിനിമയില്‍ ഷാജി തിലകന്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ മേഖലയിലും സജീവമായിരുന്നു താരം. നടന്‍ ഷമ്മി തിലകന്‍, ഡബ്ബിങ് ആര്‍ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.