മകന്‍ നായകനായ സിനിമയില്‍ ക്ലാപ് ബോയ് ആയ അച്ഛന്‍; ഹൃദ്യം ഈ ചിത്രങ്ങള്‍

കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അഭിനയിച്ച് കൈയടി നേടാറുള്ള ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ് വിക്രവും മകന്‍ ധ്രുവ് വിക്രവും ഒരുമിച്ചുള്ള ചില സ്‌നേഹനിമിഷങ്ങളുടെ ചിത്രങ്ങള്‍.

ധ്രുവ് വിക്രം പ്രധാന കഥാപാത്രമായെത്തിയ ‘ആദിത്യ വര്‍മ്മ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സിനിമയില്‍ ക്ലാപ് ബോയ് ആയും ലൊക്കേഷന്‍ മാനേജര്‍ ആയും സംവിധാന സഹായി ആയുമെല്ലാം വിക്രം മകനൊപ്പം നിന്നു. അഭിനയത്തിലും മകന് സഹായം നല്‍കി.

‘ആദിത്യ വര്‍മ്മ’ എന്ന ചിത്രത്തില്‍ പിതാവ് വിക്രമിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന് പല അഭിമുഖങ്ങളിലും ധ്രുവ് വിക്രം പറഞ്ഞിട്ടുമുണ്ട്. സെറ്റില്‍ എല്ലാ ദിവസവും എത്തിയിരുന്ന വിക്രം ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിച്ചിരുന്നുവെന്നും ധ്രുവ് പറയുന്നു.

തെലുങ്ക് ചിത്രം ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ തമിഴ് റീമേക്കാണ് ‘ആദിത്യ വര്‍മ്മ’. ‘കബീര്‍ സിങ്’ എന്ന പേരില്‍ ‘അര്‍ജ്ജുന്‍ റെഡ്ഡി’ ഹിന്ദിയിലേക്കും റിമേക്ക് ചെയ്തിരുന്നു. ചിത്രത്തിലെ ധ്രുവിന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. പത്ത് മാസത്തോളം സിനിമ പോലും വേണ്ടെന്നുവെച്ചാണ് വിക്രം ‘ആദ്യത്യ വര്‍മ്മ’ എന്ന സിനിമയില്‍ മകനൊപ്പം കൂടെ നിന്നത്.
