ഷേക്ക് ഹാൻഡിന് പകരക്കാരൻ എത്തി; വൈറലായി വുഹാൻ ഷേക്ക്, വീഡിയോ
ലോകമെങ്ങും കൊറോണ ഭീതിയിയിലാണ്. ഈ സാഹചര്യത്തിൽ കണ്ടുമുട്ടുന്ന സുഹൃത്തുക്കളെ അഭിവാദനം ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് മിക്ക രാജ്യങ്ങളും. ചൈനയിൽ ഇപ്പോൾ ഹസ്തദാനം ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സുഹൃത്തുക്കളെ കണ്ടുമുട്ടുമ്പോൾ ഹസ്തദാനം നൽകുന്നതിന് പകരം മറ്റൊരു മാർഗം കണ്ടെത്തിയിരിക്കുകയാണ് ചൈനക്കാർ.
വുഹാൻ ഷേക്ക് എന്നാണ് പുതിയ പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്. ആലിംഗനം ചെയ്യുക, ഹസ്തദാനം ചെയ്യുക, ചുംബിക്കുക എന്നിവ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ ചൈനക്കാർ തന്നെ കണ്ടെത്തിയതാണ് പുതിയ മാർഗം.
എന്തായാലും കൊറോണ പോലെത്തന്നെ പുതിയ അഭിവാദന രീതിയും വൈറലായിക്കഴിഞ്ഞു. കൈകൾക്ക് പകരം കാലുകൾ കൊണ്ട് അഭിവാദനം ചെയ്യുന്നതാണ് പുതിയ രീതി. അതേസമയം കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലും വളരെ പോസിറ്റീവായി നിൽക്കുന്ന ആളുകൾക്ക് അഭിനന്ദനവുമായി എത്തുകയാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കളും.
People in China found another way to greet since they can't shake hands.
— •*¨*•.¸¸✯*・🍃Ꮙ🍃•*¨*•.¸¸✯*¨ (@V_actually) February 29, 2020
The Wuhan Shake.
I love how people can adapt and keep a sense of humor about stressful situations. pic.twitter.com/P8MSfOdJ2H