വനിത ട്വന്റി- 20 ലോകകപ്പ്; സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ട്

March 4, 2020

വനിതകളുടെ ട്വന്റി- 20 ലോകകപ്പ് മത്സരത്തിൽ സെമിയിൽ ഇടംനേടിയ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ട്. അതേസമയം ഒരു മത്സരം പോലും തോൽക്കാതെയാണ് ഇരുടീമുകളും സെമിയിൽ എത്തിയത്. വ്യാഴാഴ്ച രാവിലെ 9. 30 നാണ് ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനൽ ആദ്യ മത്സരം, ഉച്ചയ്ക്ക് ശേഷം രണ്ടാം സെമി നടക്കും.

അതേസമയം കഴിഞ്ഞ അഞ്ച് ടി 20 മത്സരങ്ങളിൽ നാലിലും ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. അതുകൊണ്ടുതന്നെ ഈ കളിയിൽ മികച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ടീം.

അതേസമയം ഇത്തവണത്തെ ടൂർണമെന്റിലെ ടോപ് സ്കോർമാർ രണ്ടുപേരും ഇംഗ്ലണ്ട് ടീമിൽ നിന്നുള്ളതാണെന്നുള്ളത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. എന്നാൽ സ്‌കോറിൽ മൂന്നാം സ്ഥാനത്തുള്ള ഷഫാലി വർമ്മയാണ് ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നൽകുന്നത്. ഇന്ത്യയുടെ പൂനം യാദവാണ് വിക്കറ്റ് വേട്ടയിൽ ഒന്നാമതുള്ളത്. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിനാണ് ലോകകപ്പ് ഫൈനൽ മത്സരം.

അതേസമയം കഴിഞ്ഞ ദിവസത്തെ മികച്ച പ്രകടനത്തിലൂടെ ഒരു അപൂർവ്വ റെക്കോർഡും ഷഫാലി വർമ്മ എന്ന 16 വയസുകാരി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ 29, 39, 46 എന്നിങ്ങനെ 114 റൺസാണ് ഈ ടൂർണമെന്റിലെ ഷഫാലിയുടെ സ്‌കോർ നേട്ടം. മൂന്ന് മത്സരങ്ങളിൽ നിന്നുമുള്ള സ്ട്രൈക്ക് റേറ്റ് ആകട്ടെ 172.72. ഇതോടെ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇത്രയും ഉയർന്ന സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന താരമെന്ന നേട്ടമാണ് ഷഫാലിയെ തേടിയെത്തിയത്.