സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ്
April 6, 2020

കേരളത്തിൽ ഇന്ന് 13 പേർക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. ഒന്‍പത് പേര്‍ കാസര്‍ഗോഡ് സ്വദേശികളും രണ്ടുപേര്‍ മലപ്പുറം സ്വദേശികളും കൊല്ലം, പത്തനംതിട്ട സ്വദേശികളായ ഓരോരുത്തരുമാണ് അസുഖ ബാധിതരായത്. കൊവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കാസർകോട് രോഗം ബാധിച്ചവരിൽ 6 പേര് വിദേശത്ത് നിന്നും എത്തിയതാണ്. കൊല്ലത്തും മലപ്പുറത്തും രോഗം ബാധിച്ചവർ നിസാമുദ്ധീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെ അസുഖം ബാധിച്ചു.
ഇതോടെ രോഗ ബാധിതരുടെ എണ്ണം 327 ആയി ഉയർന്നു. ഇതിൽ 266 പേർ ചികിത്സയിലാണ്. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് ഇന്ന് രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.