സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൊവിഡ് – 36 പേർ രോഗവിമുക്തരായി
April 12, 2020

ആശ്വാസകരമായ വാർത്തകളാണ് കേരളത്തിൽ കൊവിഡുമായി ബന്ധപ്പെട്ട് ദിനംപ്രതി വരുന്നത്. ഇന്ന് സംസ്ഥാനത്ത് 2 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ് വാർത്താക്കുറിപ്പിൽ ഇക്കാര്യം അറിയിച്ചത്.
കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ ഉള്ളവർക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഒരാൾ ദുബായിൽ നിന്നും ഒരാൾ ഷാർജയിൽ നിന്നും എത്തിയതാണ്.
അതേസമയം കേരളത്തിൽ 36 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. കാസർകോട് ജോല്ലയിലെ 28 പേരുടെയും മലപ്പുറം ജില്ലയിലെ ആറുപേരുടെയും, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഓരോരുത്തരുടെയും പരിശോധന ഫലം നെഗറ്റീവ് ആയി.