കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും രോഗവിമുക്തരായി
April 17, 2020
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളായ മൂന്നു ആരോഗ്യപ്രവർത്തകർക്കായിരുന്നു രോഗം ബാധിച്ചത്. ഇവർ ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു. ആരോഗ്യരംഗത്ത് ഇവർ നൽകിയ സേവനങ്ങൾക്ക് ഫോണിൽ വിളിച്ച് നന്ദി അറിയിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്സ് രേഷ്മ മോഹൻദാസ്, എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെ സന്തോഷ് കുമാർ, കെ കെ അനീഷ് എന്നിവരാണ് രോഗവിമുക്തരായത്.
ഇവരെ പോലെയുള്ള ആരോഗ്യപ്രവർത്തകരാണ് സമൂഹത്തിനു ഊർജ്ജമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.