കോട്ടയം, ഇടുക്കി ജില്ലകൾ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ചിലേക്ക്
April 23, 2020
കൊവിഡ് പൂർണമായി മാറി ലോക്ക് ഡൗണിൽ ഇളവ് ലഭിച്ച ജില്ലകളായിരുന്നു ഇടുക്കിയും കോട്ടയവും. ഗ്രീൻ സോണിൽ ഉൾപ്പെട്ടിരുന്ന രണ്ടു ജില്ലകളും ഓറഞ്ചിലേക്ക് മാറ്റി. പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് രണ്ടു ജില്ലകളും ഓറഞ്ചിലേക്ക് മാറിയത്.
കോട്ടയത്ത് 3രോഗബാധിതരാണ് ഇപ്പോൾ ഉള്ളത്. ഇടുക്കിയിൽ ഇന്ന് മാത്രം നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് ഗ്രീൻ സോണിൽ നിന്നും ഓറഞ്ചിലേക്ക് നീക്കിയത്.
അതേസമയം, സംസ്ഥാനത്തിലെ നാല് ജില്ലകൾ റെഡ് സോണിൽ തന്നെ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളാണ് റെഡ് സോണിൽ തന്നെ തുടരുക. കോട്ടയവും ഇടുക്കിയുമടക്കം ബാക്കിയുള്ള പത്തുജില്ലകളും ഓറഞ്ചിൽ തുടരും.