ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങൾ

April 26, 2020

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആറ് സംസ്ഥാനങ്ങൾ. കൊവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള ഡല്‍ഹി, ബംഗാള്‍, ഒഡിഷ, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടണമെന്ന് ആവിശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് മരണം 800 കടന്നതോടെയാണ് സംസ്ഥാനങ്ങൾ ആശയക്കുഴപ്പത്തിലായത്. രോഗികളുടെ എണ്ണം 26,000 കടന്നു. രോഗബാധിതരുടെ എണ്ണം കേരളത്തിൽ ആശ്വാസ്യകരമാണെങ്കിലും അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്. കർണാടകയൊക്കെ ദിനംപ്രതി അസുഖബാധിതരുടെ എണ്ണം വർധിക്കുകയാണ്.

നിലവിൽ രണ്ടുഘട്ടമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ മെയ് മൂന്നിനാണ് അവസാനിക്കുന്നത്.