സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു- 13 പേർക്ക് രോഗവിമുക്തി
April 14, 2020

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നാല് പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അഞ്ചുപേർ ദുബായിൽ നിന്നെത്തിയതാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം ബാധിച്ചത്. അതോടൊപ്പം 13 പേർ രോഗ വിമുക്തരായെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ഇതോടെ നിലവില്‍ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 211 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗ വിമുക്തരായത്.