‘അബദ്ധം പറ്റിയതായിരിക്കും എന്നു വിചാരിച്ചപ്പോൾ അതാ വീണ്ടും എത്തി ആ വിളി, സാക്ഷാൽ മമ്മൂട്ടി’- കൊവിഡ് കാലത്തെ സ്നേഹത്തെക്കുറിച്ച് ആലപ്പി അഷ്‌റഫ്

April 20, 2020

കൊവിഡ് കാലത്ത് പരസ്പരമുള്ള കരുതലും ബന്ധവും കൂടുതൽ ദൃഢമാക്കുകയാണ് താരങ്ങൾ. ഫോണിലൂടെ വിളിച്ച് അന്വേഷിച്ചും അവശ്യ സഹായങ്ങൾ ചെയ്തും ഈ ബന്ധം കൂടുതൽ ശക്തമാക്കുകയാണ് ഇവർ. ഇപ്പോൾ മമ്മൂട്ടി തന്നെ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചതായി പങ്കുവയ്ക്കുകയാണ് ആലപ്പി അഷ്‌റഫ്.

ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

സ്നേഹത്തിന്റെ മഞ്ഞുതുള്ളി.

ഈ കൊവിഡ് കാലത്ത് മനസാകെ കലുഷിതമായിരിക്കുമ്പോൾ ഇന്നലെ വൈകിട്ട് മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു, പഴയ സൗഹൃദത്തിന്റെ കുളിർമയിൽ നിന്നും…അപ്രതീക്ഷമായി ഒരു മിസ്‌ഡ് കാൾ ശ്രദ്ധയിൽപ്പെട്ടു. മമ്മൂട്ടിയുടെതാണ്..
അബദ്ധം പറ്റിയതായിരിക്കും എന്നു വിചാരിച്ചപ്പോൾ അതാ വീണ്ടും എത്തി വിളി, സാക്ഷാൽ മമ്മൂട്ടി !


അതെ.. എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിക്കാൻ. സേഫാണോ, ഈ പ്രതിസന്ധിയെ എങ്ങിനെ അഭിമുഖികരിക്കുന്നു, ക്ഷേമാന്വേഷണം, കുടുബവിശേഷം, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ?എല്ലാത്തിനും നന്ദി പറഞ്ഞപ്പോൾ
പിന്നെ അദ്ദേഹത്തിന്റെ ഒത്തിരി വിശേഷങ്ങളെല്ലാം ഇങ്ങോട്ടും പറഞ്ഞു .ഇത് എന്റെ പ്രിയപ്പെട്ട ഫേസ്ബുക്ക് സുഹൃത്തുക്കളോട് പങ്കുവയ്ക്കുവാൻ കാരണം,എത്ര വല്യ കലാകാരനായാലും ഔന്നിത്യവും മനുഷ്യ സ്നേഹവും ഇല്ലെങ്കിൽ അയാൾ ഒരു തികഞ്ഞ പരാജയമായിരിക്കും.. ഒരു മികച്ച കലാകാരൻ എന്നും മികച്ച മനുഷ്യസ്നേഹിയായിരിയ്ക്കും.
അതിന്റെ ഉത്തമ ഉദഹാരണമാണ് നമ്മുടെ മമ്മൂട്ടി.

അതേസമയം, നടൻ മോഹൻലാലും മറ്റു താരങ്ങളുടെ വിശേഷങ്ങൾ തിരക്കുന്നുണ്ട്.