ലോക്ക് ഡൗണ്‍കാലത്തെ ചിരിക്കാലമാക്കാന്‍ ഹാസ്യകഥ- പാരഡി രചനാ മത്സരവുമായി റൈറ്റ് ടെല്‍

April 25, 2020

കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലാണ് ലോകം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. അനാവശ്യമായി പുറത്തിറങ്ങാതെ എല്ലാവരും വീടുകളില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം. ലോക്ക് ഡൗണ്‍കാലത്തെ ക്രിയാത്മകമാക്കാന്‍ അവസരമൊരുക്കുകയാണ് മലയാള ടെലിവിഷന്‍ രംഗത്തെ കോമഡി എഴുത്തുകാരുടെ സംഘടനയായ റൈറ്റ് ടെല്‍ (Association of Comedy Writers in Television).

ലോക്ക് ഡൗണ്‍കാലത്തെ ചിരിക്കാലമാക്കാന്‍ ഹാസ്യകഥ- പാരഡി രചനാ മത്സരമാണ് റൈറ്റ് ടെല്‍ സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് നിങ്ങള്‍ കണ്ട, നിങ്ങള്‍ അനുഭവിച്ച, നിങ്ങളുടെ മനസ്സില്‍ തോന്നിയ ഏതെങ്കിലും രസകരമായ മുഹൂര്‍ത്തങ്ങള്‍ ഹാസ്യകഥ രൂപത്തിലോ പാരഡി രൂപത്തിലോ ആണ് അയക്കേണ്ടത്. എഴുതിയോ അല്ലെങ്കില്‍ വീഡിയോ രൂപത്തിലോ എന്‍ട്രികള്‍ അയക്കാം.

[email protected] എന്ന ഇമെയില്‍ വിലാസത്തിലേയ്‌ക്കോ 9544642497 എന്ന വാട്‌സ്ആപ്പ് നമ്പറിലേയ്‌ക്കോ നിങ്ങളുടെ ഹാസ്യകഥ അല്ലെങ്കില്‍ പാരഡികള്‍ അയക്കാം. 15-05-2020 ആണ് എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി.