കൊവിഡ് കാലത്ത് മകന്റെ പിറന്നാൾ വ്യത്യസ്തമായി ആഘോഷിച്ച് അച്ഛൻ; വീഡിയോ
കൊറോണക്കാലത്ത് സാമൂഹിക അകലം നിർബന്ധമായതിനാൽ എല്ലാ ആഘോഷങ്ങളും മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മക്നറെ പിറന്നാൾ വ്യത്യസ്തമാക്കിയ ഒരു അച്ഛനാണ് സമൂഹമാധ്യമങ്ങളിൽ ഇടം നേടുന്നത്. അമേരിക്കയിൽ നിന്നുള്ളതാണ് ഈ പിറന്നാൾ ആഘോഷം.
കൊറോണയായതിനാൽ മക്നറെ പിറന്നാൾ ആഘോഷിക്കാൻ ആരും വന്നില്ല. ഇത് മകനെ വളരെ വിഷമത്തിലാക്കി എന്ന് മനസിലാക്കിയ അച്ഛൻ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പിറന്നാളുകാരന് സർപ്രൈസ് ഒരുക്കി സൈറൺ മുഴക്കിക്കൊണ്ട് ഏഴു വണ്ടി പൊലീസ് വാഹനങ്ങൾ വീടിന് മുന്നിൽ വന്നു നിന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ എല്ലാവരും വാഹനകത്തിനകത്ത് ഇരുന്നുകൊണ്ട് പിറന്നാളുകാരന് ആശംസകൾ നേർന്നു.
What a good gesture.
— Riteish Deshmukh (@Riteishd) April 17, 2020
In USA, a father called Police and told it was his son’s Birthday and no one came due to Covid-19. See the amazing response from Police! pic.twitter.com/CFmsD9TNVJ