വീട്ടിലെ കാർപോർച്ച് ഐസൊലേഷൻ വാർഡാക്കി മാറ്റി; മാതൃക സ്വീകരിച്ച് നിരവധിപ്പേർ
April 13, 2020
ലോകത്ത് 200 ലധികം രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധിച്ചുകഴിഞ്ഞു. പലയിടങ്ങളിലും വൈറസ് വ്യാപനം നിയന്ത്രണവിധേയമല്ല. ഇറ്റലിയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആശുപത്രികളിൽ രോഗികളും നിറഞ്ഞുകഴിഞ്ഞു. ഈ സാഹചര്യത്തിൽ വീട്ടിലെ കാർ പോർച്ച് ഐസൊലേഷൻ വാർഡാക്കി മാറ്റിയതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
അര്‍ബന്‍ കാബിനെന്ന് വിളിക്കപ്പെടുന്ന ഒരു അപ്പാര്‍ട്ട്മെന്റിന്റെ പോർച്ചാണ് ഇപ്പോൾ ഐസൊലേഷൻ വാർഡാക്കിമാറ്റിയിരിക്കുന്ന ത്. 25 ചതുരശ്ര മീറ്ററിലാണ് അര്‍ബന്‍ ക്യാബിന് പണിതിരിക്കുന്നത്. ഏത് കാര്യത്തിനും ഉപയോഗപ്രദമാകുന്ന രീതിയിലാണ് അപാർട്മെന്റ് പണിതിരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട് ഈ ബഹുഉപയോഗ കെട്ടിടം.
കാർ പോർച്ചിൽ വളരെ വ്യത്യസ്തമായ ഗ്രാഫിക്കൽ ഡിസൈനിങ്ങും നൽകിയിട്ടുണ്ട് അതിനാൽ ഐസൊലേഷനിൽ കഴിയുമ്പോൾ ബോറടിയും ഇല്ലാണ്ടാവും.