സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7 പേര്‍ക്ക്
April 25, 2020
കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കോട്ടയത്തും കൊല്ലത്തും മൂന്നു പേര്‍ക്കു വീതവും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
അതേസമയം ഇന്ന് ഏഴ് പേര്‍ രോഗമുക്തി നേടി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ രണ്ടും വീതം പേരും വയനാട് ജില്ലയില്‍ ഒരാളുമാണ് രോഗത്തില്‍ നിന്നും മോചിതരായത്. സംസ്ഥാനത്ത് ഇതുവരെ 457 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 116 പേരാണ് ചികിത്സയിലുള്ളത്. 331 പേര്‍ രോഗമുക്തരായി.
21044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 464 പേര്‍ വിവിധ ആശുപത്രികളിലാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.