കൊറോണ വൈറസ് ദീർഘകാലത്തേക്ക് ഭൂമിയിൽ തന്നെ ഉണ്ടാകും, ഒരു പിഴവും വരുത്തരുത്: ലോകാരോഗ്യ സംഘടന

April 23, 2020

കൊറോണ വൈറസ് ദീർഘകാലത്തേക്ക് ഭൂമിയിൽ തന്നെ ഉണ്ടാകുമെന്നും അതിനാൽ ഒരു പിഴവും വരുത്തരുതെന്നും ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം നടന്ന വിർച്ച്വൽ വാർത്താ സമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടന നേതാവ് ടെഡ്രോസ് ആദാനം ഗബ്രിയാസിസ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.

കൊറോണ വൈറസ് രോഗം ഭേദമായ രാജ്യങ്ങളിൽ വീണ്ടും രോഗം എത്തി. അമേരിക്കയിലും ആഫ്രിക്കയിലും ഇപ്പോഴും രോഗവ്യാപനം വർധിക്കുകയാണ്. അതിനാൽ അതീവ ജാഗ്രത തുടരണം. വൈറസിനെ തുരത്താനുള്ള ആദ്യ ഘട്ടത്തില്‍ മാത്രം എത്തി നില്‍ക്കുന്ന നിരവധി രാജ്യങ്ങളുണ്ട്.

ആഗോള അടിയന്തരാവസ്ഥ ജനുവരി 30ന് പ്രഖ്യാപിച്ചു. രോഗവ്യാപനം തടയുന്നതിനായുള്ള പദ്ധതികളാവിഷ്‌കരിക്കാനും പ്രതിരോധിക്കാനുമുള്ള സമയം ലോകരാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന നല്‍കിയിരുന്നെന്നും ടെഡ്രോസ് പറഞ്ഞു.