സംസ്ഥാനത്ത് ഇന്ന് 14 പേര് രോഗമുക്തി നേടി; രണ്ടുപേർക്ക് മാത്രം രോഗബാധ
April 30, 2020
സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് മാത്രം കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ മലപ്പുറം സ്വദേശിയും ഒരാൾ കാസർഗോഡ് സ്വദേശിയുമാണ്. 14 പേരാണ് ഇന്ന് രോഗമുക്തരായത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് നാല് പേരും കൊല്ലം ജില്ലയില്‍ മൂന്നുപേരും കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര് വീതവും പത്തനംതിട്ട മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുമാണ് രോഗ മുക്തരായത്.
ഇന്ന് 95 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ 426 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. 20717 പേർ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ തുടരുന്നു.