സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു, 19 പേർക്ക് രോഗമുക്തി

April 11, 2020

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ- 7 , കാസർകോട് -2 പേർ, കോഴിക്കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ബാക്കി ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 19 പേർക്ക് രോഗം ഭേദമായി.

സംസ്ഥാനത്ത് 371 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 228 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട്. 1,23490 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1,22676 പേർ വീടുകളിലും 814 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 210 പേരെ ഇന്ന് രോഗലക്ഷണങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.