കൊവിഡ് വൈറസിന്റെ ഉത്ഭവം വവ്വാലിൽ നിന്നെന്ന് ലോകാരോഗ്യസംഘടന
April 22, 2020
ലോകം മുഴുവൻ വ്യാപകമായ കൊവിഡ് വൈറസിന്റെ ഉത്ഭവം വവ്വാലിൽ നിന്നാകുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യസംഘടന വക്താവ് ഫെഡെല ചൈബ് ആണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. വാർത്താ സമ്മേളനത്തിലാണ് ചൈബ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തലെന്നും, എന്നാൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കൊറോണ വൈറസ് ഉത്ഭവവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു തീരുമാനത്തിൽ എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപനം വുഹാനിലെ ലാബിൽ നിന്നാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. യു എസ് രഹസ്യാന്വേഷണ വിഭാഗവും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ അറിയിച്ചത്.