കൊവിഡ്-19; കുറഞ്ഞ ചെലവിൽ സുരക്ഷാ കിറ്റൊരുക്കി നാവികസേന
കൊവിഡ്-19 പശ്ചാത്തലത്തിൽ കുറഞ്ഞ ചെലവിൽ സുരക്ഷ കിറ്റൊരുക്കി ഇന്ത്യൻ നാവികസേന. ആരോഗ്യപ്രവർത്തകർക്ക് ധരിക്കാനുള്ള മാസ്‌ക്, ഗൗണ്‍, ഗ്ലൗസ്, ചെരുപ്പ് എന്നിവയടങ്ങിയ സുരക്ഷാ കിറ്റും ടെമ്പറേച്ചർ ഗണ്ണും അടക്കമുള്ളവയാണ് നാവികസേന ഒരുക്കിയിരിക്കുന്നത്.
മുംബൈ നേവല്‍ ഡോക്ക് യാര്‍ഡാണ് പനി കണ്ടെത്തുന്നതിനുള്ള പുതിയ ഉപകരണം കണ്ടെത്തിയത്. ആയിരം രൂപയിൽ താഴെയാണ് ഉപകരണത്തിന്റെ നിർമാണത്തിനായി ചെലവായത്.
#IndiaFightsCorona
— SpokespersonNavy (@indiannavy) April 1, 2020
In support of the #MedicalWarriors fighting #Covid, @indiannavy's Naval Dockyard, #Mumbai rises to the occasion, produces #PersonalProtective Gear to minimize exposure to the hazardous #COVID19.#MoDAgainstCorona#SayYesToPrecautions#हरकामदेशकेनाम pic.twitter.com/gsuFK6vlHN
അതേസമയം കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യങ്ങൾ വാക്സിനുകൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. രോഗവ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ചെയ്യാൻ സാധിക്കുക. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പുറമെ നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കാനും നിർദ്ദേശങ്ങളുണ്ട്. ഇതുവരെ ഇന്ത്യയിൽ 1834 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.