കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തെ നാലാക്കി തിരിച്ച് സർക്കാർ
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തെ നാലാക്കി തിരിച്ച് സർക്കാർ. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്താണ് ജില്ലകളെ നാലാക്കി തിരിച്ചിരിക്കുന്നത്. ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനം.
ആദ്യ മേഖല
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം -ഇവ റെഡ് സോണുകൾ ആണ്.
രണ്ടാമത്തെ മേഖല
എറണാകുളം, കൊല്ലം, പത്തനംതിട്ട
മൂന്നാമത്തെ മേഖല
വയനാട്, പാലക്കാട്, ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം
നാലാമത്തെ മേഖല
കോട്ടയം, ഇടുക്കി എന്നിങ്ങനെയുമാണ് മേഖലകളെ തിരിച്ചിരിക്കുന്നത്.
അതേസമയം ഒന്നാമത്തെ മേഖലയിൽ കർശന നിയന്ത്രണങ്ങൾ തുടരും. രണ്ടാമത്തേയും മൂന്നാമത്തെയും മേഖലയിൽ ഉള്ളവർക്ക് നിയന്ത്രങ്ങളോടെ ഇളവുകൾ വരുത്താൻ സാധ്യതയുണ്ട്. നാലാമത്തെ മേഖലയിലുള്ള സംസ്ഥാനങ്ങൾക്ക് സാധാരണ ജനജീവിതം നയിക്കാം. ഈ മാസം 20 ശേഷമായിരിക്കും ഈ ഇളവുകൾ ലഭ്യമാക്കുക. അതുവരെ കർശനമായ നിയന്ത്രണങ്ങൾ തുടരും. എന്നാൽ സംസ്ഥാനത്തെ ജില്ലകളെ രോഗവ്യാപത്തിന്റെ പശ്ചാത്തലത്തിൽ നാലാക്കാനുള്ള തീരുമാനത്തിന് കേന്ദ്രത്തിന്റെ അനുമതി തേടുമെന്നും സർക്കാർ അറിയിച്ചു.