ഇനി മുതൽ രാജ്യത്ത് പൊതുനിരത്തിൽ തുപ്പിയാൽ പിഴ

April 16, 2020

കൊറോണ വൈറസ് ബാധയെത്തുടർന്ന് രാജ്യത്ത് ജാഗ്രതാ നിർദ്ദേശങ്ങൾ തുടരുകയാണ്. ഇനി മുതൽ പൊതുനിരത്തിൽ തുപ്പിയാൽ പിഴ അടക്കേണ്ടി വരും. ചവയ്ക്കുന്ന പുകയില ഉത്‌പന്നങ്ങൾക്കും രാജ്യത്ത് വിലക്ക് ഏർപ്പെടുത്തി.

അതേസമയം സംസ്ഥാനത്ത് കൊച്ചി, കോഴിക്കോട്, പാലക്കാട് അടക്കമുള്ള ജില്ലകളിൽ പൊതുനിരത്തിൽ തുപ്പുന്നത് നേരത്തെ കർശനമായി നിരോധിച്ചിരുന്നു. ഇവർക്ക് 5000 രൂപ പിഴയും ചുമത്തിയിരുന്നു.