‘വാർധക്യ കാലത്ത് ജീവിതം ഇങ്ങനെ ആഘോഷമാക്കാം’ സന്തോഷം പകർന്ന് ക്യൂട്ട് മുത്തശ്ശി; വൈറൽ വീഡിയോ

April 28, 2020

കൊറോണ വൈറസ് വിതച്ച ദുരത്തിൽ ഏറെ ആശങ്കയിലൂടെയാണ് ലോകജനത കഴിഞ്ഞുപോകുന്നത്. എന്നാൽ ഈ വിഷമഘട്ടങ്ങളിലും മറ്റുള്ളവർക്ക് സന്തോഷം പകരാൻ വ്യത്യസ്ത മാർഗങ്ങൾ തേടുന്ന നിരവധിപ്പേരെ നാം കാണാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ നിരവധിപ്പേർക്ക് സന്തോഷം പകരുകയാണ് ഒരു മുത്തശ്ശി.

മുത്തശ്ശിയും കൊച്ചുമകളും ചേർന്നുള്ള ലോക്ക് ഡൗൺ കാലത്തെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നേരത്തെയും മുത്തശ്ശിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 70 മില്യൺ ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

‘വാർധക്യ കാലത്ത് ജീവിതം ഇങ്ങനെയും ആഘോഷമാക്കാം’ എന്ന അടികുറിപ്പോടെയാണ് ഈ വീഡിയോ ടിക് ടോക്ക് അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. മുത്തശ്ശിയെ പാട്ടുപാടിപ്പിക്കുകയാണ് ചെറുമകൾ. പാട്ട് പാടുന്നതിനൊപ്പം അതിനനുസരിച്ച് ചെറിയ ചുവടുകളും വയ്ക്കുകയാണ് ഈ മുത്തശ്ശി. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇനിയും മുത്തശ്ശിയുടെ കൂടുതൽ വീഡിയോകൾ പങ്കുവയ്ക്കണമെന്നും കാഴ്ചക്കാർ ആവശ്യപ്പെടുന്നുണ്ട്. അത്രമേൽ മനോഹരമാണ് ഈ ക്യൂട്ട് മുത്തശ്ശി..

@d.agonzalez

enjoy my sister trying to teach grandma a tiktok ##fyp ##foryou ##healthheroes ##freezeframe ##TexansHelpingTexans ##CookieWithACause ##bookclub ##levelup

♬ Pew Pew Pew – Auntie Hammy