കൊവിഡ് കാലത്ത് മലയാളി പ്രേക്ഷകർക്ക് ആശ്വാസം പകരാൻ പുതിയ പരീക്ഷണവുമായി ഫ്ളവേഴ്സ് ടിവി; ‘കൊവിഡ് 19 ഫ്ളവേഴ്സ് 20’
കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മലയാളി പ്രേക്ഷകർക്ക് ആശ്വാസം പകരാൻ നൂതന ആശയവുമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ടചാനൽ ഫ്ളവേഴ്സ് ടിവി. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന എല്ലാ പരിപാടികളും പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കാറുണ്ട്, ഇപ്പോഴിതാ കൊറോണക്കാലത്ത് പുത്തൻ പരീക്ഷണവുമായി എത്തുകയാണ് ഫ്ളവേഴ്സ്.
സാമൂഹിക അകലത്തിൽ നിന്നുകൊണ്ടുതന്നെ കലാകാരന്മാർ നേരിട്ട് കാണാതെ വിനോദപരിപാടികൾ ചിത്രീകരിച്ച് നിങ്ങൾക്ക് മുന്നിലെത്തിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ രീതികൾ മാറ്റിമറിച്ച ഈ കൊവിഡ് കാലത്ത് നാളെ മുതൽ നൂതന പരീക്ഷണവുമായി ഫ്ളവേഴ്സ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.
സർഗലോകത്ത് അഞ്ച് കൊല്ലങ്ങൾ പൂർത്തിയാക്കി ജൈത്രയാത്ര തുടരുന്ന ഫ്ളവേഴ്സിന്റെ സ്ക്രീനിലേക്ക് ഈ കൊവിഡ് കാലത്ത് താരങ്ങൾ എത്തുന്നു. അകലങ്ങളിൽ ഇരുന്നുകൊണ്ടുതന്നെ. സാമൂഹിക അകലത്തിൽ നിന്ന് സീരിയലുകളും ടിവി ഷോകളും പാട്ടുകളും ഇനി നിങ്ങൾക്ക് മുന്നിലെത്തും. കാത്തിരിക്കൂ നാളെ രാവിലെ 9 മണി മുതൽ തത്സമയം ഫ്ളവേഴ്സ് ടിവിയിൽ.