മുൻഗണനാ വിഭാഗം(മഞ്ഞ, പിങ്ക്)കാർഡുടമകൾക്കുള്ള പലവ്യഞ്ജന കിറ്റ് വിതരണം ഏപ്രിൽ 27 ലേക്ക് മാറ്റി- പുതുക്കിയ വിതരണം ഇങ്ങനെ..

മുൻഗണന വിഭാഗക്കാർക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യുന്നത് ഏപ്രിൽ 22ൽ നിന്നും ഏപ്രിൽ 27ലേക്ക് മാറ്റി. സ്ഥലപരിമിതിയും തിരക്കും പരിഗണിച്ചാണ് മാറ്റിവെച്ചത്. ഇനി ഏപ്രിൽ 27 മുതൽ മെയ് ഏഴ് വരെ വിതരണം നടക്കും.
സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന-മുൻഗണനാ വിഭാഗം(മഞ്ഞ, പിങ്ക്) കുടുംബങ്ങൾക്കുള്ള റേഷൻ വിതരണം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. ഇത് ഏപ്രിൽ 26 ന് പൂർത്തിയാക്കിയ ശേഷം തിരക്ക് നിയന്ത്രിച്ച് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനം.
ഏപ്രിൽ 22മുതൽ 26വരെയുള്ള തീയതികളിൽ യഥാക്രമം ഒന്ന്, രണ്ട് – മൂന്ന്, നാല് – അഞ്ച്, ആറ്- ഏഴ്, എട്ട് – ഒൻപത്, പൂജ്യം അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾ റേഷൻ വാങ്ങണമെന്നാണ് നിർദേശം. മഞ്ഞ കാർഡിനുള്ള 5,75,003 ആളുകൾ പലവ്യഞ്ജന കിറ്റ് വാങ്ങിയിട്ടുണ്ട്. പിങ്ക് കാർഡിൽ ഉള്ളവർ പലവ്യഞ്ജന കിറ്റ് കൈപ്പറ്റാനെത്തേണ്ട തീയതി വിവരങ്ങൾ ഇങ്ങനെ;
ഏപ്രിൽ 27- പൂജ്യം, ഏപ്രിൽ 28- ഒന്ന്, ഏപ്രിൽ 29- രണ്ട് ,ഏപ്രിൽ 30 -മൂന്ന്, മേയ് രണ്ട്- നാല്, മേയ് മൂന്ന് -അഞ്ച്, മേയ് നാല്- ആറ്, മേയ് അഞ്ച്- ഏഴ്, മേയ് ആറ്- എട്ട്, മേയ് ഏഴ്- ഒൻപത്.