‘ഇനി എന്തെല്ലാം കാണേണ്ടിവരുമോ എന്തോ’, താരാട്ടുപാടി കോഴിയെ ഉറക്കി ഒരു കൊച്ചുമിടുക്കി; ചിരി വീഡിയോ
April 4, 2020
കൗതുകം നിറഞ്ഞ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ കോഴിയെ പാട്ടുപാടി ഉറക്കുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചെറിയ കുട്ടികളെ പാട്ടുപാടി ഉറക്കുന്നതുപോലെ കോഴിക്കായി കിടക്കയൊക്കെ ഒരുക്കിയാണ് കൊച്ചുമിടുക്കി കോഴിയെ ഉറക്കാൻ കിടത്തുന്നത്.
ആദ്യം കിടക്കയിൽ നിന്നും എണീറ്റുപോയ കോഴിയെ വീണ്ടും പിടിച്ചുകിടത്തുന്ന മോൾക്ക് മുന്നിൽ കോഴി അനങ്ങാതെ കിടക്കുന്നതും വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്.
ചെറിയ കൈക്കുഞ്ഞുങ്ങളെ പാടിയുറക്കുന്ന പോലെ തട്ടിയുറക്കുമ്പോൾ പൂവൻകോഴി കണ്ണടച്ച് അനുസരണയുള്ള ഒരു കുട്ടിയെ പോലെ ഉറങ്ങുന്നു എന്നത് കാഴ്ചക്കാരിൽ കൗതുകവും അമ്പരപ്പും നിറയ്ക്കുന്നു.