കൊവിഡ് വാർഡിൽ രോഗികൾക്ക് ആശ്വാസം പകർന്ന് നൃത്തചുവടുകളുമായി ഡോക്ടർമാർ; വീഡിയോ പങ്കുവെച്ച് ഗൗതം ഗംഭീർ
കൊവിഡ് കാലത്തെ അതിജീവിക്കാൻ പല മാർഗങ്ങളും സ്വീകരിക്കുകയാണ് ലോകജനത. കൊവിഡ് രോഗം ബാധിച്ചവരെ കിടത്തിയിരിക്കുന്ന ആശുപത്രി വാർഡിൽ നൃത്തം ചെയ്യുന്ന ഡോക്ടറുമാരുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പാക്കിസ്ഥാനിൽ നിന്നുള്ള ഈ വീഡിയോ ഇതിനോടകം നിരവധിയാളുകൾ ഏറ്റെടുത്തുകഴിഞ്ഞു. മുൻ ക്രിക്കറ്റ് താരവും ലോക് സഭാ എംപിയുമായ ഗൗതം ഗംഭീറാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മാസ്കും ഗ്ലൗസും ധരിച്ച്, പാക്കിസ്ഥാനിലെ ഏറെ ജനപ്രീതിയുള്ള ‘ചിട്ട ചോല’ എന്ന ഗാനത്തിനാണ് ഡോക്ടറുമാർ ചുവടുവെയ്ക്കുന്നത്. ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് ആശ്വാസം പകരുക എന്ന ഉദ്ദേശത്തോടെയാണ് ഡോക്റുമാർ നൃത്തം ചെയ്യുന്നത്. ‘കൊറോണ വൈറസ്, എവിടെയാണെങ്കിലും നിങ്ങൾ ഇത് കാണുക’ എന്ന അടിക്കുറുപ്പോടെയാണ് ഗംഭീർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Corona….जहां भी हो सुन लो 😂😂 चिट्टा चोला !! #nayapakistan pic.twitter.com/BVUznyxEW5
— Gautam Gambhir (@GautamGambhir) April 12, 2020