വിട്ടൊഴിയാതെ കൊറോണ വൈറസ്; രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 27,000 കടന്നു
April 27, 2020
ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ വൈറസ്. ഇന്ത്യയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 27,896 ആയി. 1396 പുതിയ കേസുകളാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 48 മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് 19 മൂലം മരണപ്പെട്ടവരുടെ എണ്ണം 876 ആയി. 20835 സജീവ കൊവിഡ് കോസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.
6185 പേരാണ് ഇന്ത്യയില്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 8000-ല്‍ അധികം കൊവിഡ് കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. 342 മരണങ്ങളുമുണ്ടായി. ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തില്‍ അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.