കൊവിഡിനൊപ്പം മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും; ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

April 26, 2020

ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിന് പിന്നാലെ മഞ്ഞപിത്തവും ഡെങ്കിപ്പനിയും വ്യാപകമാകുന്നു. കേരളത്തിൽ കണ്ണൂർ ജില്ലയിലാണ് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കണ്ണൂരിൽ തളിപ്പറമ്പ്, ഏഴോം പ്രദേശങ്ങളിൽ പത്തിലധികം ആളുകൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 40 ഓളം പേർ ലക്ഷണങ്ങളെത്തുടർന്ന് ആശുപത്രിയിൽ എത്തി.

അതേസമയം കൊതുക് പരത്തുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കടുത്ത പനി, ശരീരവേദന, തലവേദന, ഛർദി ,കണ്ണിലും ശരീരത്തിലും മഞ്ഞ നിറം എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ.