ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല, ലോക്ക് ഡൗണ്‍ ഇളവുകളില്‍ ഭേദഗതി വരുത്തി കേരളം

April 20, 2020

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകളില്‍ സംസ്ഥാനം ഭേദഗതി വരുത്തി. കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. ഇതുപ്രകാരം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും അനുവദനീയമല്ല.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം നിലപാട് കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഇളവുകളില്‍ ഭേദഗതി വരുത്തിയത്. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ലെങ്കിലും ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ എത്തി മുടി മുറിക്കാം.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം തുടരും. അതേസമയം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടെ സമയം രാത്രി ഒമ്പത് മണി വരെയാക്കി. മാത്രമല്ല സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിന് സംസ്ഥാനം പുറത്തിറക്കിയ ഇളവുകളും ഭേദഗതി ചെയ്തിട്ടുണ്ട്.