ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഗുരുതരാവസ്ഥയിൽ

April 21, 2020

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ അതീവ ഗുരുതരാവസ്ഥയിൽ. ഏപ്രിൽ 12 നാണ് കിം ജോങ് ഉന്നിനെ ഹൃദയ ശാസ്ത്രക്രിയയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15 ആം തിയതിയായിരുന്നു ശസ്ത്രക്രിയ. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. അതേസമയം അദ്ദേഹത്തിന് മസ്തിഷ്ക മരണം സംഭവിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഏപ്രിൽ 11നാണ് അവസാനമായി കിം മാധ്യമങ്ങളെ കണ്ടത്. വർക്കേഴ്സ് പാർട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനം പങ്കെടുത്തത്.

2011 ഡിസംബറിലാണ് കിം രാജ്യത്തിന്റെ ഭരണാധികാരം ഏറ്റെടുത്തത്. പിതാവിന്റെ മരണത്തെത്തുടർന്നാണ് കിം ഭരണം ഏറ്റെടുത്തത്.