ലോക്ക് ഡൗണിൽ വിരസത മാറ്റാൻ പുതിയ വിനോദവുമായി സൗബിൻ സാഹിർ; വീഡിയോ

ലോക്ക് ഡൗണിനെത്തുടർന്ന് സിനിമ തിയേറ്ററുകളും കളിക്കളങ്ങളുമെല്ലാം നിശ്ചലമായതോടെ ബോറഡി മാറ്റാന്‍ ക്രിയാത്മകമായി പല വിനോദങ്ങളും കണ്ടെത്തുകയാണ് ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവർ. ഇപ്പോഴിതാ ബോറടിമാറ്റാൻ പട്ടം ഉണ്ടാക്കി പറത്തുകയാണ് മലയാളികളുടെ ഇഷ്ടനടൻ സൗബിൻ സാഹിർ.
പട്ടം ഉണ്ടാക്കുന്നതിന്റെയും ടെറസിൽ പോയിരുന്ന് പട്ടം പറത്തുന്നതിന്റെയും വീഡിയോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ സൗബിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.
സിനിമയുടെ എല്ലാ മേഖലകളിലും കൈവച്ച് കഴിവ് തെളിയിച്ച വ്യക്തിയാണ് സൗബിൻ സാഹിർ. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയ സൗബിനിപ്പോൾ വെള്ളിത്തിരയിൽ നിന്നും സ്ഥാനക്കയറ്റം കിട്ടിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. ഇന്ന് സംസ്ഥാന പുരസ്‌കാര നിറവിലും നിൽക്കുകയാണ് ഈ കലാകാരൻ. ‘സുഡാനി ഫ്രം നൈജീരിയ’യാണ് നായകനായി സൗബിൻ വേഷമിട്ട ആദ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം താരത്തെത്തേടിയെത്തിയത്.
സൗബിൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രവും സിനിമ ലോകത്തിന് പുതിയൊരു സംവിധായകനെ വാഗ്ദാനം ചെയ്യുന്നതായിരുന്നു.