കൊറോണക്കാലത്ത് രോഗികളെ പരിശോധിച്ച് ഒരു കുട്ടി ഡോക്ടർ; വൈറൽ വീഡിയോ

April 7, 2020

കൊവിഡ്-19 ബോധവത്കരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇതിനിടയിൽ ഏറെ ശ്രദ്ധയാകർഷിക്കുന്നത് ചില കുട്ടിക്കുറുമ്പുകളുടെ കൗതുകകരമായ വീഡിയോകളാണ്. കൗതുകത്തിനപ്പുറം പലപ്പോഴും ക്രിയാത്മകവും ആകർഷണീയവും ആകാറുണ്ട് ഇത്തരം വീഡിയോകൾ. ഇപ്പോഴിതാ കൊറോണ രോഗികൾക്കായി ഒരുക്കിയ ഒരു കൊച്ചുക്ലിനിക്കും അതിലെ ഡോക്ടറുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

എല്ലായിടത്തും ഇപ്പോൾ കൊറോണയെക്കുറിച്ചും ആരോഗ്യകാര്യത്തെക്കുറിച്ചുമൊക്കെയാണ് ചർച്ചകൾ. ഈ സാഹചര്യത്തിൽ കൊറോണ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുകയും മരുന്ന് കുറിച്ച് നൽകുകയുമൊക്കെയാണ് ഈ കുഞ്ഞുങ്ങൾ. കളിക്കുകയാണെങ്കിലും മാസ്കൊക്കെ ധരിച്ച് ഏറെ കരുതലോടെയാണ് ഈ കുട്ടികുറുമ്പുകളും.

കൊറോണ വൈറസ് ബാധകമാകുന്ന സാഹചര്യത്തിൽ ഇടയ്ക്കിടെ കൈകൾ കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനുമൊക്കെയുള്ള നിർദ്ദേശങ്ങളും നൽകുന്നുണ്ട് ഈ കുട്ടി ഡോക്ടർ.

ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ കുട്ടികളും ഇതിനെക്കുറിച്ച് ബോധവാന്മാരാണെന്ന് പറഞ്ഞുവെയ്ക്കുകയാണ് ഈ വീഡിയോ.